Posts

ഭഗവത്ഗീത

Image
ഭഗവത്ഗീതാ പഠനം സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുന്നു. സര്‍വ്വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു.  ഈ വിഡിയോ കാണുക

ഹിന്ദു മന്ത്രങ്ങളും സ്തോത്രങ്ങളും

ഗായത്രീമന്ത്രം മൂകാംബികാ സ്തോത്രം ശിവതാണ്ഡവസ്തോത്രം ജ്ഞാനപ്പാന – പൂന്താനം നമ്പൂതിരി ശ്രീ നാരായണ ഗുരുദേവ വചനങ്ങള്‍ സര്‍വ്വ ദേവ വന്ദന ശ്ലോകങ്ങള്‍

ജ്ഞാനപ്പാന – പൂന്താനം നമ്പൂതിരി

വന്ദനം കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!                                        കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ! ഗുരുനാഥന്‍ തുണചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍! കാലലീല ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. അധികാരിഭേദം കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍. മനുജാതിയില്‍ത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം. പലര്‍ക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്നു ശാസ്ത്രങ്ങള്‍. കര്‍മ്മത്തിലധികാരി ജനങ്...

ഗായത്രീമന്ത്രം

ഗായത്രീമന്ത്രം   ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥

ശ്രീ നാരായണ ഗുരുദേവ വചനങ്ങള്‍ :

ഗുരുദേവ വചനങ്ങള്‍ : ഒരു ജാതി ഒരു മതം ഒരു ദൈവം , “സംഘടിച്ച് ശക്തരാകുവിന്, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്” “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”. “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”. “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”. “മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”. “നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”. “മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”. “ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”. “വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”. “ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”. “ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”. “കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”. “നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”. “അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”. “എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”. “അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”. ഭാരതമെ...

മൂകാംബികാ സ്തോത്രം

Image
മൂകാംബികാ സ്തോത്രം അദ്രിനിവാസിനി ദേവി മൂകാംബികേ ! വിദ്യാസ്വരൂപിണി മൂകാംബികേ ! ആത്മപ്രകാശിനീ ദേവി മൂകാംബികേ ! ആത്മാനന്ദപ്രദേ മൂകാംബികേ ! ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ ഇന്ദുചൂഡ പ്രിയേ! മൂകാംബികേ ! ഈരേഴുലകിനു കാരണഭൂതയായ് മേവീടുമംബികേ മൂകാംബികേ ! ഉള്ളം തെളിവതിനുള്ളില്‍ വാണീടണ- മുള്ളനാളൊക്കെയും മൂകാംബികേ ! ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും ദീനദയാനിധേ മൂകാംബികേ ! എന്നെക്കനിവോടെ കാത്തരുളേണമെ- ന്നംബേ ദയാനിധേ മൂകാംബികേ ! ഏണാങ്കബിംബാനനേ മനോമോഹനേ മാഹേശ്വരപ്രിയേ മൂകാംബികേ ! ഐഹികസൌഖ്യവും മോക്ഷവും നല്‍കുന്ന മോഹവിനാശിനീ മൂകാംബികേ ! ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം ചൊല്‍ക്കൊണ്ടു കാണായി മൂകാംബികേ ! ഓതുന്ന വേദപ്പൊരുളായി മേവുന്ന പാതകനാശിനി മൂകാംബികേ ! ഔഡുപമാലയണിഞ്ഞു വിളങ്ങുന്ന ദിവ്യജനാര്‍ച്ചിതേ മൂകാംബികേ ! അന്തരമെന്നിയേ ചിന്തിപ്പവര്‍ക്കുള്ള സന്താപനാശിനീ മൂകാംബികേ ! മൂകാംബികേ ദേവി മൂകാംബികേ ദേവീ ! മൂകാംബികേ ദേവി മൂകാംബികേ ! ഭാരതമെന്ന നാമത്തിന്‍റെ പൊരുള്‍ ഹിന്ദുവെന്നാല്‍ വിഗ്രഹത്തെ ആരാധിക്കുന്നവരല്ല      ...